ഇനി നിന്റെയൂഴം പറന്നിറങ്ങുകെന്‍
കനിവുണങ്ങിയ മിഴിത്തടങ്ങളില്‍
കുനുകുനെക്കൊത്തിപ്പറിച്ചെടുക്കുകെന്‍
തനുവും കാവ്യത്തിന്‍ തുടിപ്പും പ്രാണനും..
മേയ് 1991
under: Uncategorized

ഇനി നിന്റെയൂഴം പറന്നിറങ്ങുകെന്‍
കനിവുണങ്ങിയ മിഴിത്തടങ്ങളില്‍
കുനുകുനെക്കൊത്തിപ്പറിച്ചെടുക്കുകെന്‍
തനുവും കാവ്യത്തിന്‍ തുടിപ്പും പ്രാണനും..
മേയ് 1991
ഇന്നെന്തു പറ്റീ…?
ഘനശ്യാമമൂകയായ്
മുന്നില്‍ നിന്നെന്തേ മറഞ്ഞു നില്പൂ…?
ഇന്നലെക്കാര്‍മ്മുകില്‍
പെയ്തൊഴിയാഞ്ഞതോ
പിന്നെയും സംശയക്കോള്‍ നിറഞ്ഞോ ?
ഒന്നുമേ ചൊല്ലുവാനില്ലിനി,യെന്നു നിന്‍
പൊന്നിന്‍ കനവുകള്‍ പോയൊളിച്ചോ ?
17-10-2007
ഇതു വെറും സ്നേഹം……
ഇനിയു,മോരോരോ
മിഴിമുനകളില്‍
മൊഴിപ്പിണക്കത്തില്‍
നിറവൊളികളില്‍
നിനക്കു ഞാനിതു
പകര്‍ത്തിവയ്ക്കുന്നു.
ത്രസിക്കും കോശങ്ങള്‍-
ക്കകത്തളങ്ങളില്‍
മനസ്സില്‍ പ്രാണന്റെ
പ്രണയതന്ത്രിയില്‍
നിനക്കു ഞാനിതു
പകര്‍ന്നു നല്കുന്നു.
15-07-07