By Raji Chandrasekhar on Aug 23, 2009 in ഓണപ്പാട്ടുകള്‍ | 0 Comments
ഒന്നേ, രണ്ടേ, മൂന്നേ, നാലെ-
ന്നോണാപ്പൂക്കള്‍ ചിരിക്കുമ്പോള്‍
അഞ്ചേ, ആറെ,ന്നാടിപ്പാടി-
പ്പൂക്കളിറുക്കാന്‍ കൊതിയുണ്ടോ…
ഏഴേ,യെട്ടെ,ന്നെണ്ണിയെടുക്കാ-
നെന്നോടൊപ്പം പോരുന്നോ
ഒമ്പത്, പത്തെ,ന്നത്തപ്പൂക്കള-
മൊത്തു രചിക്കാം മുറ്റത്ത്..
കളിക്കുടുക്ക,4 സെപ്റ്റംബര്‍ 1998
By Raji Chandrasekhar on Mar 21, 2009 in ഉപകരണപ്പാട്ടുകള് | 0 Comments
ചെണ്ടേടെ മണ്ടേല് തല്ലു കൊണ്ടേ
മണ്ട തിരുമ്മി,ക്കരയണുണ്ടേ
മിണ്ടണ്ട നീണ്ടൊരു കമ്പു കൊണ്ടേ
“ടണ്ടണ്ടം” വീണ്ടും ഞാന്‍ നിന്നു കണ്ടേ…
കളിക്കുടുക്ക,16-28 ഫെബ്രുവരി 1998
By Raji Chandrasekhar on Mar 18, 2009 in കഥപ്പാട്ടുകള്‍ | 0 Comments
ചാരു കസേരയില്‍ ചാരിക്കിടക്കുവാന്‍
ചാക്കോച്ചനെത്തുന്നൂ
ചാരു കസേരയില്‍ ചാരിക്കിടക്കുമ്പോള്‍
ചാക്കോച്ചന്‍ വീഴുന്നൂ
ചാരുകസേരേടെ കമ്പുകളൂരിയ
ചാമി ചിരിക്കുന്നൂ
കളിക്കുടുക്ക, 28 മേയ് 1999
By Raji Chandrasekhar on Mar 17, 2009 in കണക്കുപാട്ടുകള് | 0 Comments
ഒന്നേ ഒന്നേ പതിനൊന്നേ
രണ്ടേ രണ്ടേ പന്ത്രണ്ടേ
മൂന്നേ മൂന്നേ പതിമൂന്നേ
നാലേ നാലേ പതിനാലേ
അഞ്ചേ അഞ്ചേ പതിനഞ്ചേ
ആറേ ആറേ പതിനാറേ
ഏഴേ ഏഴേ പതിനേഴേ
എട്ടേ എട്ടേ പതിനെട്ടേ
കളിച്ചെപ്പ്, ഫെബ്രുവരി 1998
By Raji Chandrasekhar on Mar 5, 2009 in ഉപകരണപ്പാട്ടുകള്, കടങ്കവിഅതകള് | 0 Comments
നാക്കിനു ചുറ്റും പല്ലുണ്ടേ
ഊക്കന്‍ മുക്കിലിരിപ്പുണ്ടേ
ലാക്കിനു തേങ്ങാമുറി കണ്ടാല്‍
കാക്കിരി പൂക്കിരി പൊടിയുണ്ടേ..