Archive for March, 2009

ചെണ്ട »

ചെണ്ടേടെ മണ്ടേല്‌ തല്ലു കൊണ്ടേ
മണ്ട തിരുമ്മി,ക്കരയണുണ്ടേ
മിണ്ടണ്ട നീണ്ടൊരു കമ്പു കൊണ്ടേ
“ടണ്ടണ്ടം” വീണ്ടും ഞാന്‍ നിന്നു കണ്ടേ…

കളിക്കുടുക്ക,16-28 ഫെബ്രുവരി 1998

ചാക്കോച്ചനും ചാരുകസേരയും »

ചാരു കസേരയില്‍ ചാരിക്കിടക്കുവാന്‍
ചാക്കോച്ചനെത്തുന്നൂ
ചാരു കസേരയില്‍ ചാരിക്കിടക്കുമ്പോള്‍
‍ചാക്കോച്ചന്‍ വീഴുന്നൂ
ചാരുകസേരേടെ കമ്പുകളൂരിയ
ചാമി ചിരിക്കുന്നൂ

കളിക്കുടുക്ക, 28 മേയ്‌ 1999

ഒന്നേ…ഒന്നേ… »

ഒന്നേ ഒന്നേ പതിനൊന്നേ
രണ്ടേ രണ്ടേ പന്ത്രണ്ടേ
മൂന്നേ മൂന്നേ പതിമൂന്നേ
നാലേ നാലേ പതിനാലേ
അഞ്ചേ അഞ്ചേ പതിനഞ്ചേ
ആറേ ആറേ പതിനാറേ
ഏഴേ ഏഴേ പതിനേഴേ
എട്ടേ എട്ടേ പതിനെട്ടേ

കളിച്ചെപ്പ്‌, ഫെബ്രുവരി 1998

ചിരവ »

നാക്കിനു ചുറ്റും പല്ലുണ്ടേ
ഊക്കന്‍ മുക്കിലിരിപ്പുണ്ടേ
ലാക്കിനു തേങ്ങാമുറി കണ്ടാല്‍
കാക്കിരി പൂക്കിരി പൊടിയുണ്ടേ..‍